നൂറുകണക്കിന് ഹൃദയങ്ങളുടെ കണ്ണിര്‍പൂക്കള്‍ ഏറ്റുവാങ്ങി ആ കുരുന്ന് യാത്രയായി

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : നൂറുകണക്കിന് ഹൃദയങ്ങളുടെ കണ്ണിര്‍പൂക്കള്‍ ഏറ്റുവാങ്ങി ആ കുരുന്ന് എന്നന്നേയ്ക്കും ഓര്‍മ്മയായി.  ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ വീണു മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ ആറുവയസ്സുകാരി ദേവനന്ദയുടെ സംസ്‌കാരം കഴിഞ്ഞു. അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മയുടെ ഇളവൂരിലെ വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. പിഞ്ചുമകള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വിദേശത്ത് നിന്ന് രാവിലെ നാട്ടിലെത്തിയ അച്ഛന്‍ പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു.

വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ ഇന്നലെ രാവിലെ പത്തരയോടെയാണ് കാണാതായത്. കുട്ടിയെ സ്വീകരണ മുറിയില്‍ ഇരുത്തിയ ശേഷം അമ്മ ധന്യ തുണി അലക്കാന്‍ പോയ സമയത്താണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മുമ്പ് ദേവനന്ദ മരിച്ചതായാണ് ഔദ്യോഗിക വിവരം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...