വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജേഷ്ഠനെ ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സഹോദരനെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കുഴ  മൂങ്ങാംകുന്ന് കാനംമല വട്ടിന്തംതടത്തിൽ  ലൈജു(37) നെയാണ്  പോലീസ്  അറസ്റ്റു ചെയ്തത്.  പ്രതിയുടെ മൂത്ത സഹോദരനും പാലക്കുഴ സഹകരണ ബാങ്ക് മുന്‍ അംഗവുമായ പ്രകാശന്‍ 45 നെയാണ് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. പ്രതിയുടെ അമിത മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയിലാണ് ലൈജു  സഹോദരനെ ചുറ്റികയ്ക്ക് അടിച്ചത്. സംഭവ സമയത്തും ഇയാള്‍  മദ്യ ലഹരിയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കായിരുന്നു സംഭവം.  തുടർന്ന്  ഒളിവിൽ  പോയ സഹോദരൻ ലൈജുവിനെ ഇന്ന് ഉച്ചയോടു കൂടി കൂത്താട്ടുകുളം പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

സുഹൃത്തുക്കളാണ് പ്രകാശനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പ്രകാശൻ പെയിന്റിങ് തൊഴിലാളിയാണ്.  പ്രകാശനും ലൈജുവും അവിവാഹിതരാണ്. ചിന്നനും അന്നക്കുട്ടിയുമാണ് മാതാപിതാക്കൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...