കൊച്ചി: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്എപി ക്യാമ്പില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന. വെടിയുണ്ടകള്‍ ഉരുക്കി പോലീസ് മുദ്ര നിര്‍മ്മിച്ചെന്ന് സംശയം. എസ്എപി ക്യാമ്പ് ഓഫീസിലെ പോഡിയത്തില്‍ സ്ഥാപിച്ച രണ്ടര കിലോയിലേറെ തൂക്കമുള്ള പിച്ചള മുദ്ര പിടിച്ചെടുത്തു. 350 ഡമ്മി വെടിയുണ്ട കെയ്സുകളും ക്രൈം ബ്രാഞ്ച് കണ്ടെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും . കാലി കെയ്സുകള്‍ ഉരുക്കിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
ഉണ്ട ഉരുക്കി മുദ്രയാക്കി ; എസ്എപി ക്യാമ്പ് ഓഫീസിലെ രണ്ടര കിലോയിലേറെ തൂക്കമുള്ള പിച്ചള മുദ്ര ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു
RECENT NEWS
Advertisment