ജയിലിൽ ആത്മഹത്യാഭീഷണി മുഴക്കി ‘ബുള്ളി ബായ്’ പ്രതി ; സുരക്ഷ കൂട്ടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ദില്ലി : ബുള്ളി ബായ് ആപ്പ് കേസിൽ അറസ്റ്റിലായ പ്രതി നീരജ് ബിഷ്ണോയ് ആത്മഹത്യാ ഭീഷണി മുഴക്കിയതായി ദില്ലി പോലീസ്. ഇയാൾക്ക് സുരക്ഷ വർധിപ്പിച്ചതായി പോലീസ് അറിയിച്ചു. മുംബൈ പോലീസ് അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് സ്വദേശിനിയുടെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ചിരുന്നത് നീരജ് ആണെന്നും സുള്ളി ഡീൽസ് ആപ്പിന്റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചതായും പോലീസ് അറിയിച്ചു.

അസമിൽ നിന്നാണ് രാജസ്ഥാൻ സ്വദേശിയായ 21 കാരനായ നീരജിനെ അറസ്റ്റ് ചെയ്തത്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ബിടെക് വിദ്യാർത്ഥിയാണ് നീരജ്. ദില്ലി പോലീസ് സെപ്ഷ്യൽ സെൽ ഡിസിപി കെ. പി. എസ് മൽഹോത്രയുടെ നേതൃത്വത്തിലാണ് സംഘമാണ് ഇയാളെ പിടികൂടിയത്. നേരത്തെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സുള്ളി ഡീല്‍സിലും ഈ ഇരുപതുകാരന് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. സുള്ളി ഡീൽസ് ആപ്പിന്റെ നിർമ്മാതാക്കളെ തനിക്ക് അറിയാമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബര്‍ അവസാന ആഴ്ചയിലാണ് ഇന്ത്യയിലെ ട്വിറ്റര്‍ ഫീഡുകളിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വാളുകളിലും നിരവധി സ്ത്രീകളുടെ പ്രത്യേകിച്ച് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ ‘നിങ്ങളുടെ ഇന്നത്തെ ബുള്ളി ബായി ഇതാണ്’ ( “Your Bulli Bai of the day is….” ) എന്ന ക്യാപ്ഷനോടെ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. #BulliBai #BulliDeals, #SulliDeals എന്നീ ഹാഷ്ടാഗുകളും ഉപയോഗിക്കപ്പെട്ടിരുന്നു.

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയർന്നതിനെത്തുടർന്ന് ഈ ആപ്പ് കേന്ദ്രസർക്കാർ ഇടപെട്ട് പിൻവലിച്ചിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബ് അഹമ്മദിന്‍റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‍വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്‍റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥി നേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ സഹിതമായിരുന്നു പ്രചാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...