Wednesday, July 3, 2024 1:04 pm

ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാർ കടലിടുക്കിൽ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

മത്സ്യബന്ധനത്തിനായി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകാം. വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും ആളുകൾക്ക് പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറിയിംഗ് പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താത്കാലിക വിലക്കും ജില്ലാ ഭരണകൂടം പിൻവലിച്ചു. ബുറേവി ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ തെക്കൻ കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മലയോര മേഖലയിലേക്ക് പ്രത്യേകിച്ച് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ഒരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യ ബന്ധനം നിരോധിക്കുകയും ചെയ്തിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫുട്ബാൾ ഗ്രൗണ്ടിൽ അഗാധ ഗർത്തം രൂപപ്പെട്ടു

0
ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്ബോൾഗ്രൗണ്ടിന്റെ നടുക്ക് പെട്ടെന്ന് 100 അടി വീതിയിലും 30...

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ; തട്ടിപ്പില്‍ വീഴരുത് ; ജാഗ്രത വേണമെന്ന് നോര്‍ക്ക

0
തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ വ്യാജ അറ്റസ്റ്റേഷനുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍. സംസ്ഥാനത്ത്...

സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചു ; ബ​സ് ക​ണ്ട​ക്ട​ർ പിടിയിൽ

0
പാ​ല​ക്കാ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച ബ​സ് ക​ണ്ട​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. തെ​ക്കേ വാ​വ​നൂ​ര്‍...

‘റീൽ എടുത്തത് ഞായറാഴ്ച ദിവസം ‘ ; സര്‍ക്കാര്‍ ഓഫീസിൽ റീൽസെടുത്ത ജീവനക്കാർ വിശദീകരണം...

0
പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ വിശദീകരണം നൽകി ജീവനക്കാർ....