ബുറേവി ചുഴലിക്കാറ്റ് : തിരുവനന്തപുരത്ത് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബുറേവി ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. യാത്രാ നിരോധനവും ഒഴിവാക്കി. മന്നാർ കടലിടുക്കിൽ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ വ്യക്തമാക്കി.

മത്സ്യബന്ധനത്തിനായി കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ പോകാം. വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും ആളുകൾക്ക് പ്രവേശിക്കാം. ജില്ലയിലെ അംഗീകൃത ക്വാറിയിംഗ് പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താത്കാലിക വിലക്കും ജില്ലാ ഭരണകൂടം പിൻവലിച്ചു. ബുറേവി ചുഴലിക്കാറ്റിൻ്റെ സഞ്ചാരപാതയിൽ തെക്കൻ കേരളവും ഉൾപ്പെട്ടിട്ടുണ്ടെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുടർന്നാണ് തിരുവനന്തപുരം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മലയോര മേഖലയിലേക്ക് പ്രത്യേകിച്ച് പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തുകയും ഒരറിയിപ്പുണ്ടാകുന്നത് വരെ മത്സ്യ ബന്ധനം നിരോധിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...