കോവിഡ് പ്രോ​ട്ടോക്കോള്‍ ലംഘിച്ച്‌ അടിമാലിയില്‍ കുടുംബത്തിലെ നാലുപേര്‍ വോട്ടുചെയ്തു

For full experience, Download our mobile application:
Get it on Google Play

അടിമാലി: കോവിഡ് പ്രോ​ട്ടോക്കോള്‍ ലംഘിച്ച്‌ അടിമാലിയില്‍ കുടുംബത്തിലെ നാലുപേര്‍ വോട്ടുചെയ്തു. അടിമാലി വിവേകാനന്ദ പബ്ലിക് സ്‌കൂളിലെ പോളിങ്​ സ്‌റ്റേഷനിലാണ് സംഭവം.

അടിമാലിയിലെ താലൂക്ക്​തല സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയും ഇവരുടെ അമ്മയും കൂടാതെ മറ്റൊരു വീട്ടിലെ ബന്ധുക്കളായ രണ്ടുപേരുമാണ് കോവിഡ്​ രോഗികളായിട്ടും പി.പി.ഇ കിറ്റ് ധരിക്കാതെയെത്തി വോട്ടു ​ചെയ്​തത്​.

വിഷയം ശ്രദ്ധയില്‍പെട്ടിട്ടും പോളിങ്​ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞില്ലെന്നും ഒത്താശ ചെയ്​തെന്നും ആരോപണം ശക്തമായി. വൈകീട്ട് അഞ്ചിനുശേഷം പി.പി.ഇ കിറ്റ്​ ധരിച്ച്‌​ എത്തി വോട്ട് രേഖപ്പെടുത്താനായിരുന്നു അനുമതി.

പോസ്​റ്റല്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ടായിരുന്നതും ഉപയോഗപ്പെടുത്താതെയാണ്​ ഇവര്‍ ബൂത്തില്‍ നേരി​ട്ടെത്തി സമ്മതിദാനം വിനിയോഗിച്ചത്​. കോവിഡ് രോഗികള്‍ മുന്‍കരുതലെടുക്കാതെ പല ബൂത്തിലും വോട്ടുചെയ്​തതായും സംശയം ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....