971 കോടി രൂപ ചെലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ; ഭൂമി പൂജ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 971 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഭൂമി പൂജ ആരംഭിച്ചു. പ്രധാനമന്ത്രിയാണ് തറക്കല്ലിടുന്നത്. ചടങ്ങിനെത്തിയ മോദിയെ സ്പീക്കര്‍ ഓം ബിര്‍ള സ്വീകരിച്ചു. 64,500 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിനുണ്ടാവുക. രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ല്‍​നി​ന്ന്​ ഇ​ന്ത്യാ ഗേ​റ്റ്​ വ​രെ​യു​ള്ള രാ​ജ്​​പ​ഥ്​ വി​പു​ല​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന ‘സെ​ന്‍​ട്ര​ല്‍ വി​സ്​​ത’ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്​ പു​തി​യ പാ​ര്‍​ലമെ​ന്‍​റ്​ മ​ന്ദി​രം.

കോ​വി​ഡ് ​​വ്യാ​പ​നം അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക​ടു​ത്ത ധ​ന​പ്ര​തി​സ​ന്ധി നേ​രി​ടു​മ്പോ​ള്‍ ശ​ത​കോ​ടി​ക​ള്‍ ചെ​ല​വി​ട്ട്​ ആ​ഡം​ബ​ര നി​ര്‍​മമ്മാണം ന​ട​ത്തു​ന്ന​തി​നെ പ്ര​തി​പ​ക്ഷം ചോ​ദ്യം ചെ​യ്​​തി​രു​ന്നു. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാര്‍ നല്‍കിയത്. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ മാ​ത്രം വ്യ​ത്യാ​സ​ത്തി​ല്‍ ലാ​ര്‍​സ​ന്‍ ആ​ന്‍​ഡ്​​ ടൂ​ബ്രോ​യെ (എ​ല്‍. ആ​ന്‍​ഡ്.​ ടി) ​പി​ന്ത​ള്ളി​യാ​ണ്​ ടാ​റ്റ പ്രോ​ജ​ക്​​ട്​​സ്​ നി​ര്‍​മാ​ണ ക​രാ​ര്‍ നേ​ടി​യ​ത്.

ഇ​പ്പോ​ഴ​ത്തെ പാ​ര്‍​ല​മെന്റ് മ​ന്ദി​രം പു​തു​ക്കി മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ ഉ​പ​യോ​ഗി​ക്കും. നി​ര്‍​മാ​ണ​ത്തി​നു​പു​റ​മെ അ​ഞ്ചു വര്‍​ഷ​ത്തെ പ​രി​പാ​ല​ന ചു​മ​ത​ല​യും ടാ​റ്റ​ക്കാ​ണ്. ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത്​ നി​ര്‍​മി​ച്ച വൃ​ത്താ​കൃ​തി​യി​ലു​ള്ള ഇ​പ്പോ​ഴ​ത്തെ പാ​ര്‍​ല​മെന്റ് ​ മ​ന്ദി​രം കാ​ല​പ്പ​ഴ​ക്ക​ത്തി​ല്‍ ജീ​ര്‍​ണി​ച്ചു​വെ​ന്നും ഭാ​വി ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ ഉതകില്ലെന്നുമാണ്​ സ​ര്‍​ക്കാ​ര്‍ വാ​ദം. അ​തി​ര്‍​ത്തി പു​ന​ര്‍​നി​ര്‍​ണ​യം ന​ട​ത്തി ഭാ​വി​യി​ല്‍ ലോ​ക്​​സ​ഭ​യി​ല്‍ കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളി​ക്കേ​ണ്ടി വ​ന്നാ​ല്‍ ഒ​രാ​ളെ പോ​ലും കൂ​ടു​ത​ലാ​യി ഇ​രു​ത്താ​ന്‍ സ്​​ഥ​ല​മു​ണ്ടാ​കി​ല്ലെ​ന്ന്​ സര്‍ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

പദ്ധതിയെ എതിര്‍ക്കുന്ന ഹര്‍ജികളില്‍ തീര്‍പ്പാകും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികള്‍ക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ചടങ്ങില്‍ സംസാരിക്കും. ചടങ്ങ് ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കള്‍ക്കിടയിലെ അഭിപ്രായഭിന്നത കാരണം പിന്‍വലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണറിയുന്നത്.

നിലവിലുള്ള പാര്‍ലമെന്റ് ​ മന്ദിരത്തി​ന്റെ  സ്വീകരണ കേന്ദ്രവും എ.സി പ്ലാന്‍റും ഉള്‍പ്പെടെ 1970 -80കളില്‍ നിര്‍മ്മിച്ച 5,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങള്‍ പൊളിക്കും. നിര്‍മാണ സ്​ഥലത്തുള്ള 333 മരങ്ങളില്‍ 223 വൃക്ഷത്തൈകള്‍ പറിച്ചുനടുകയും 100 എണ്ണം നിലനിര്‍ത്തുകയും ചെയ്യും. പുതുതായി 290 മരങ്ങള്‍ നടാനും പരിസ്​ഥിതി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...