റാന്നിയില്‍ അടച്ചിട്ട വീട്ടിൽ മോഷണം : പ്രധാന വാതില്‍ കല്ലുകൊണ്ട് തകർത്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന പാതയോരത്ത് വാളിപ്ലാക്കൽ അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. വാളിപ്ലാക്കല്‍ പടിയിലുള്ള വയലായില്‍ തമ്പിയുടെ വീട്ടിലാണ് മോഷണം നടന്നത്.
രണ്ടാഴ്ച മുൻപ് മക്കളോടൊപ്പം അമേരിക്കയിൽ പോയിരിക്കുകയാണ് തമ്പിയുടെ കുടുംബം. മുമ്പിലുള്ള പ്രാധാന വാതില്‍ തകർത്തു കൊണ്ടാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. വീടിനുള്ളിലെ അലമാരകളിലെ തുണികൾ എല്ലാം വാരിവലിച്ചിട്ട് തിരച്ചിൽ നടത്തിയിട്ടുണ്ട്. വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ലെന്നാണ് നിഗമനം.

ഇതിന് മുമ്പും ഇവിടെ മോഷണ ശ്രമം നടന്നിട്ടുണ്ട്. വീടിന്റെ മുന്നിലെ കതക് കല്ല് കൊണ്ട് തകർത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. ആള് സ്ഥലത്തില്ല എന്ന് മനസ്സിലാക്കിയ ആരോ ആണ് ഈ കൃത്യത്തിനു പിന്നിൽ എന്നാണ് സംശയം. വീട് സൂക്ഷിക്കുന്നവർ ഇന്ന് വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. റാന്നി പോലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...