വി ഡി സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിൽ അപ്രമാദിത്വം ഉറപ്പിച്ച് കെ സി വേണുഗോപാൽ പക്ഷം. മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്തെങ്കിലും തനിക്ക് ഒപ്പമുള്ളവർക്ക് വിഡിഎസ് ക്യാബിനറ്റിൽ നിര്‍ണായക വകുപ്പുകൾ ഉറപ്പിക്കാൻ കെസിക്ക് കഴിഞ്ഞിട്ടുണ്ട്. ഗവര്‍ണറെ കാണാൻ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പുറപ്പെടുന്നതിന് തൊട്ട് മുമ്പ് വരെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകൾ. ആദ്യം മുതൽ ലിസ്റ്റിലുണ്ടായിരുന്ന ചാണ്ടി ഉമ്മൻ അടക്കം പുറത്തായപ്പോൾ ഒ ജെ ജനീഷ്, റോജി എം ജോൺ എന്നിവര്‍ അവസാന നിമിഷം മന്ത്രിസ്ഥാനം ഉറപ്പിച്ചു.

ഒപ്പം എഐസിസി ആശീർവാദത്തോടെ ടി സിദ്ദിഖും അവാസാന നിമിഷം സ്ഥാനം ഉറപ്പാക്കി. സണ്ണി ജോസഫ്, എ പി അനിൽകുമാർ, റോജി എം ജോൺ, ഒ ജെ ജനീഷ്, വിഷ്ണുനാഥ്, തുളസി അടക്കം കെസി പക്ഷത്ത് നിന്നാണ് കൂടുതൽ മന്ത്രമാരും. വി ഡി സതീശനും രമേശ് ചെന്നിത്തലയും മുന്നോട്ട് വച്ച് പേരുകൾ പലതും വെട്ടിപ്പോയി. ഷാനിമോളിനെയും വി ടി ബൽറാമിനെയും വളരെ ആസൂത്രിതമായാണ് കെസി പക്ഷം വെട്ടിയത്. തുളസിയെ ഇറക്കിയുള്ള ഒറ്റ നീക്കത്തിൽ ആ തന്ത്രം വിജയിച്ചു.

പാലക്കാട് നിന്നുള്ള മന്ത്രി, സ്ത്രീ പ്രാതിനിധ്യം എല്ലാം തുളസിക്ക് അനുകൂലമായി മാറി. ഒപ്പം ഷാനിമോളിൽ നിന്നും തുളസി വന്നതോടെ മന്ത്ര പദവി അകന്നു. ഷാനിമോളിനായി വി ഡി സതീശനും അൻവര്‍ സാദത്തിനായി രമേശ് ചെന്നിത്തലയും അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും എഐസിസി ആശീര്‍വാദത്തോടെ ടി സിദ്ദിഖ് മന്ത്രി സ്ഥാനം കൊണ്ട് പോയി. വകുപ്പുകൾ തീരുമാനമായെങ്കിലും വി ഡി സതീശൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...