മെഴുവേലിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയുടെ കഴുത്തില്‍ ടാപ്പിംഗ് കത്തി വെച്ച് മാല കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പന്തളം : മെഴുവേലിയില്‍ വീട്ടില്‍ കയറി മോഷണം. കഴുത്തില്‍ ടാപ്പിംഗ് കത്തി വെച്ച പ്രതി വീട്ടമ്മയുടെ മാല കവര്‍ന്നു. മെഴുവേലി – ഉള്ളന്നൂര്‍ തവിട്ടപ്പൊയ്കയില്‍ നാലുമുക്ക് ഭാഗത്തെ കുളനട ജയ്ഹിന്ദ്‌ ട്രാവല്‍സ് ഉടമ ഷൈജുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. പുലര്‍ച്ചെ 2 മണിയോടെ അലമാര തുറക്കുന്ന ശബ്ദം കേട്ട ഷൈജുവിന്റെ ഭാര്യ ബിന്ദു ഉണര്‍ന്ന് ലൈറ്റ് ഇട്ടപ്പോള്‍ ഞെട്ടിയ കള്ളന്‍ കയ്യിലുണ്ടായിരുന്ന ടാപ്പിംഗ് കത്തി ബിന്ദുവിന്റെ കഴുത്തില്‍ വെച്ച് മിണ്ടരുത് എന്ന് പറയുകയും കഴുത്തില്‍ കിടന്നിരുന്ന മാല പൊട്ടിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ഷൈജു കള്ളനുമായി മല്‍പ്പിടുത്തം നടത്തുകയും പിടിവലിക്കിടെ കള്ളന്റെ കാലില്‍ ചവിട്ടി തെന്നി വീഴുകയും ചെയ്തു. ഈ സമയം ഡോര്‍ തുറന്ന് കള്ളന്‍ പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.

പെട്ടെന്ന് തന്നെ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന് മുന്‍പും ഷൈജുവിന്റെ വീടിന് സമീപത്തെ രണ്ടു വീടുകളില്‍ നിന്നും 18 പവനോളം സ്വര്‍ണ്ണം കവര്‍ന്നിരുന്നു. ഷൈജുവിന്റെ വീട്ടില്‍ നിന്നും ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും മിന്ന് മാലയും അടക്കം നാലുപവനോളം നഷ്ടപ്പെട്ടിരുന്നു. സ്ഥിരമായി മോഷണം നടക്കുന്ന ഈ ഭാഗത്ത് പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...