പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം ; അയൽവാസിയുടേതടക്കം 38 പവൻ സ്വർണ്ണവും പണവും കവർന്നു ; അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയിൽ വീട് കുത്തിത്തുറന്ന് മോഷണം. മരുതൂരിൽ അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. 38 പവൻ സ്വർണ്ണാഭരണവും 16000 രൂപയും മോഷണം പോയി. അബുബക്കറിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി ആവശ്യത്തിനായി തൃശൂരിൽ പോയതായിരുന്നു അബൂബക്കറും കുടുംബവും. തിരിച്ച് വരാൻ വൈകിയതോടെ ബന്ധുവീട്ടിൽ താമസിച്ചു. ഈ അവസരം മുതലെടുത്താണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്.
രാവിലെ ജോലിക്കാരി എത്തിയപ്പോൾ വീടിൻറെ വാതിൽ പൊളിച്ച നിലയിൽ കണ്ടു. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉടനെ തന്നെ ജോലിക്കാരി അബൂബക്കറെ വിളിച്ച് വിവരമറിയിച്ചു. തുട൪ന്ന് നടന്ന പരിശോധനയിലാണ് മോഷണം നടന്നതായി അറിഞ്ഞത്. അലമാരയിൽ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് മോഷ്ടാക്കൾ കവർന്നത്. അയൽവാസി സൂക്ഷിക്കാൻ നൽകിയതുൾപ്പെടെ സ്വർണ്ണമാണ് മോഷണം പോയതെന്ന് അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ പരാതിയെ തുടർന്ന് പട്ടാമ്പി പൊലീസ് സ്ഥലത്ത് പരിശോധിച്ചു. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

അതിനിടെ ഇടുക്കി കീരിത്തോട്ടിൽ അഞ്ച് കടകളിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെ ആയിരുന്നു മോഷണ പരമ്പര. സി,സി.ടിവി ദൃശ്യ ങ്ങൾ കേന്ദ്രീകരിച്ച് കഞ്ഞിക്കുഴി പോലീസ് അന്വേഷണം തുടങ്ങി. ഷട്ടറിന്‍റെ പൂട്ട് തകർത്ത് മോഷ്ടാവ് കടയ്ക്ക് ഉള്ളിൽ പ്രവേശിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയക്ക് ഉള്ളിൽ കടന്ന മേഷ്ടാവ് പെട്ടിയുടെ പൂട്ട് തകർത് പണം കവരുകയായിരുന്നു. കടയിലെ ഒരു സിസിടിവി ക്യാമറ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒന്നിനും രണ്ടിനും ഇടക്കാണ് മോഷണ പരമ്പര നടന്നത്. മോഷണത്തിന് പിന്നിൽ ആസൂത്രിത കവർച്ചാ സംഘമാണെന്നാണ് പൊലീസ് നിഗമനം. ഡോഗ് കാഡും പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സി.ഐയുടെ നേതൃത്വത്തിൽ പ്രത്യേക സ്വാക്ഡിനെ നിയോഗിച്ചിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...