അഞ്ചലില്‍ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അഞ്ചലില്‍ സ്വകാര്യ ബസ് ഉടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശിയും കാര്‍ത്തിക ബസ്സിന്റെ ഉടമയുമായ ഉല്ലാസ് ആണ് മരിച്ചത്. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. അഞ്ചല്‍ പുനലൂര്‍ റോഡില്‍ സെന്റ്  ജോര്‍ജ്ജ്  സ്കൂളിന് എതിര്‍വശം നിര്‍മ്മാണം നടക്കുന്ന അഞ്ചല്‍ ബൈപ്പാസില്‍ ആണ് മൃതദേഹം കണ്ടത്.

കൊല്ലത്ത് നിന്നും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മൊബൈല്‍ ഫോണും കത്തിക്കരിഞ്ഞ ഒരു ജോഡി ചെരിപ്പും വാച്ചും മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയിലാണ് മൃതശരീരം ഉല്ലാസിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. കൊല്ലം റൂറല്‍ എസ് പി കെ വി രവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...