അതിർത്തി ജില്ലയായ രജൗറിയിൽ ഡ്രോണുകൾ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ജമ്മു : സേനാതാവളങ്ങൾക്കു നേരേ തുടർച്ചയായി ഡ്രോൺ ആക്രമണ ഭീഷണിയുണ്ടായ സാഹചര്യത്തിൽ അതിർത്തി ജില്ലയായ രജൗറിയിൽ ഡ്രോണുകൾ സൂക്ഷിക്കുന്നത്, വിൽപന, ഉപയോഗം തുടങ്ങിയവക്ക്  വിലക്കേർപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ് രാജേഷ് കുമാർ ഉത്തരവിറക്കി. ഡ്രോണുകളോ സമാന ഉപകരണങ്ങളോ കൈവശമുണ്ടെങ്കിൽ അതതു പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കണം.

മാപ്പിങ്, സർവേ, നിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കുന്ന സർക്കാർ ഏജൻസികൾ പോലീസ് സ്റ്റേഷനിലും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനെയും മുൻകൂട്ടി അറിയിക്കണം. 144 സിആർപിസി പ്രകാരമാണ് ഉത്തരവ്. ഇതും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രജൗരി പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുമെന്നും ഉത്തരവിൽ പറഞ്ഞു.

ജമ്മുവിൽ സേനാതാവളങ്ങൾക്കു നേരെ തുടർച്ചയായ നാലാം ദിവസവും ഡ്രോൺ ആക്രമണ ഭീഷണി ഉണ്ടായിരുന്നു. കലുചക്, കഞ്ച്വാനി, മിറാൻ സാഹിബ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലർച്ചെയും ഡ്രോണുകളെത്തി. ചൊവ്വാഴ്ച രാത്രി 9.23നു മിറാൻ സാഹിബിലാണ് ആദ്യ ഡ്രോൺ എത്തിയത്.

ബുധനാഴ്ച പുലർച്ചെ 4.40നും 4.52നുമിടയിൽ കലുചക്, കഞ്ച്വാനി സേനാ താവളങ്ങൾക്കു സമീപവും അവ പറന്നെത്തി. ഡ്രോണുകൾ എവിടെ നിന്നാണ് എത്തുന്നതെന്നു കണ്ടെത്താനുള്ള ശ്രമം കരസേനയും പോലീസും തുടരുകയാണ്. സേനാ താവളങ്ങൾക്കു സമീപമുള്ള വീടുകളിലും വ്യാപക തിരച്ചിൽ നടത്തി.

ഡ്രോണുകളെ നിരീക്ഷിക്കാനും അവയുടെ ജിപിഎസ് സംവിധാനം സ്തംഭിപ്പിച്ചു ദിശ തെറ്റിക്കാനും കഴിയുന്ന ഉപകരണം ജമ്മു വ്യോമതാവളത്തിൽ സ്ഥാപിച്ചു. എൻഎസ്ജിയുടെ നേതൃത്വത്തിലാണു പ്രതിരോധ കവചം സജ്ജമാക്കിയത്. ജമ്മുവിലെ മറ്റു സേനാ താവളങ്ങളിലും വരും ദിവസങ്ങളിൽ അവ സ്ഥാപിക്കും. കഴിഞ്ഞ ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ചു നടത്തിയ ഇരട്ട സ്ഫോടനത്തിനു പിന്നാലെ എൻഎസ്ജി കമാൻഡോ സംഘത്തെ ഈ താവളത്തിൽ വിന്യസിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...