ഉജ്ജയിന്‍ : മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. അപകടത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. കത്യാ പോലീസ് സ്‌റ്റേഷന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് സിംഗ് രജ്പുത് പറഞ്ഞു.
മരിച്ച രണ്ട് പേരും തൊഴിലാളകളാണെന്ന് പോലീസ് പറഞ്ഞു. ഗുതുതരമായി പരുക്കേറ്റ തൊഴിലാളികളെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേയ്ക്കും മരണം സംഭവിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
പരുക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.