തൃശൂര്‍ : ബസിന്‍റെ വാതില്‍ തുറന്നുവെച്ച് വീണ്ടും അപകടം. തൃശ്ശൂര്‍ ഒല്ലൂരില്‍ വാതില്‍ തുറന്നിട്ട് സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസില്‍ നിന്നും തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ചു. ഒല്ലൂര്‍ സ്വദേശി അമ്മാടം സ്വദേശി ജോയ് ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാതില്‍ അടയ്ക്കാതെ സ്വകാര്യ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്.
തൃശ്ശൂരില്‍ സ്വകാര്യ ബസിന്‍റെ തുറന്നിട്ട വാതിലൂടെ പുറത്തേക്ക് വീണ് പരിക്കേറ്റ മധ്യവയസ്കന്‍ മരിച്ചു
RECENT NEWS
Advertisment