വയനാട്: കല്‍പ്പറ്റയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരിക്കു പോയ ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്പലവയല്‍ നെല്ലാറ സ്വദേശി ദിപിനാണ് മരിച്ചത്. ബത്തേരി ഐഡിയല്‍ സ്കൂളിന് മുന്നിലായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ നിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗീതിക എന്ന ബസാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ബത്തേരിയില്‍ കാറുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസ് മറിഞ്ഞു ; ഒരാള്‍ മരിച്ചു ; നിരവധി പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment