വടക്കഞ്ചേരി : അപകടത്തില്‍ ടൂറിസ്റ്റ് ബസിന്‍റെ വേഗപ്പൂട്ടില്‍ തിരിമറി നടത്തിയവരെ കണ്ടെത്താന്‍ അന്വേഷണം. ഇതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് പോലീസിന് കത്ത് നല്‍കും. ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. അതേസമയം നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ലെന്ന് കര്‍ശനനിര്‍ദേശവുമായി ഹൈക്കോടതി.
നിയമവിരുദ്ധ ശബ്ദസംവിധാനങ്ങളുളള വാഹനം ക്യാംമ്പസുകളില്‍ പ്രവേശിപ്പിക്കരുത്. നിയമവിരുദ്ധ ലൈറ്റുകളോ ശബ്ദസംവിധാനമോ ഉളള വാഹനങ്ങള്‍ പിടിച്ചെടുക്കാം. നിയമവിരുദ്ധ നിറങ്ങളുളള വാഹനങ്ങളും പിടിച്ചെടുക്കണമെന്നും കോടതി.