പത്തനംതിട്ട : കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അട്ടി വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. നിരവധി പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഡ്രൈവറുടെ നില ഗുരുതരമാണ്. സ്ഥിരമായി അപകടം നടക്കുന്ന വളവാണിത്. ആന്ധ്രാ പ്രദേശിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാലാണ് ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത്.
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു ; നിരവധി പേർക്ക് പരുക്ക്
RECENT NEWS
Advertisment