തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവ് അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഈ വിഷയത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്നും. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചത്. നിരക്ക് വർധനയ്ക്ക് പുറമെ വിദ്യാർത്ഥി യാത്രാ നിരക്കും വർധിപ്പിക്കണം എന്നാണ് ബസുടമകളുടെ പ്രധാന ആവിശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരത്തിന് ഇറങ്ങുമെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്.






























