ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്നു മുതല്‍ ; അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇനി 10 രൂപ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബസ് ചാര്‍ജ്ജ്  വര്‍ദ്ധന ഇന്നു മുതല്‍  പ്രാബല്യത്തില്‍. ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. എട്ട് രൂപ മിനിമം നിരക്കിനുള്ള യാത്ര അഞ്ച് കിലോമീറ്ററില്‍ നിന്ന് രണ്ടര കിലോമീറ്ററായി കുറയും. അഞ്ച് കിലോമീറ്റര്‍ യാത്രയ്ക്ക് എട്ട് രൂപയ്ക്കു പകരം ഇന്നുമുതല്‍  10 രൂപ നല്‍കണം.

കെഎസ്‌ആര്‍ടിസി ഓര്‍ഡിനറി സര്‍വീസിനും ഇതേ നിരക്കാണെങ്കിലും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് തുടങ്ങിയ സൂപ്പര്‍ ക്ലാസ് ബസുകള്‍ക്കു മിനിമം നിരക്കിലും കിലോമീറ്റര്‍ ചാര്‍ജിലും 25 ശതമാനം വര്‍ധനയുണ്ട്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.

രണ്ടര കിലോമീറ്ററിന് കഴിഞ്ഞുള്ള ഓരോ സ്റ്റേജിലെയും നിരക്ക് ഇങ്ങനെയാണ്. അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പുതിയ നിരക്ക് പത്തുരൂപയാണ്. ഏഴര കിലോമീറ്റര്‍ വരെ പതിമൂന്ന് രൂപയാണ് നിരക്ക്. പത്തുകിലോമീറ്ററിന് നിരക്ക് പതിനഞ്ചു രൂപയാണ്. പന്ത്രണ്ടര കിലോമീറ്ററിന് നിരക്ക് പതിനേഴ് രൂപയും, പതിനഞ്ച് കിലോമീറ്ററിന് നിരക്ക് പത്തൊന്‍പതു രൂപയുമാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.

യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത വകുപ്പ് നല്‍കിയ ബസ് ചാര്‍ജ് വര്‍ധന ശുപാര്‍ശ അംഗീകരിച്ചുവെങ്കിലും നിരക്കില്‍ മാറ്റം വരുത്തി പുതിയ ചാര്‍ജ് മന്ത്രിസഭ നിശ്ചയിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാക്കാനായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ രണ്ടര കിലോമീറ്ററിന് എട്ടുരൂപയാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...