സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു ; മിനിമം ചാര്‍ജ്ജ് എട്ടു രൂപക്ക് രണ്ടര കിലോമീറ്റര്‍ മാത്രം സഞ്ചരിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജിനുള്ള ദൂരപരിധി അഞ്ചു കിലോമീറ്ററില്‍ നിന്ന് നേര്‍പകുതിയാക്കി കുറച്ചാണ് വര്‍ധനയ്ക്ക് മന്തിസഭ അംഗീകാരം നല്‍കിയത്. പുതുക്കിയ നിരക്ക് അനുസരിച്ച് നേരത്തെ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ടുരൂപ ആയിരുന്നെങ്കില്‍ പുതുക്കിയ നിരക്കനുസരിച്ച് ഇനി മുതല്‍ പത്തുരൂപ നല്‍കണം. വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ വ്യത്യാസം വരുത്തിയില്ല.

യാത്രക്കാരെ സാമൂഹിക അകലം പാലിച്ചു കൊണ്ടുപോകുന്ന കോവിഡ് കാലത്തേക്ക് മാത്രമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഗതാഗത വകുപ്പ് നല്‍കിയ ബസ് ചാര്‍ജ് വര്‍ധന ശുപാര്‍ശ അംഗീകരിക്കാത പുതിയ നിരക്ക് മന്ത്രിസഭ നിശ്ചിക്കുകയായിരുന്നു. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാക്കാനായിരുന്നു ഗതാഗതവകുപ്പിന്റെ ശുപാര്‍ശ. എന്നാല്‍ രണ്ടര കിലോമീറ്ററിന് എട്ടുരൂപയാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു.

രണ്ടര കിലോമീറ്ററിന് കഴിഞ്ഞുള്ള ഓരോ സ്റ്റേജിലെയും നിരക്ക് ഇങ്ങനെയാണ്. അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കുന്നതിന് പുതിയ നിരക്ക് പത്തുരൂപയാണ് . ഏഴര കിലോമീറ്റര്‍ വരെ പതിമൂന്ന് രൂപയാണ് നിരക്ക്. പത്തുകിലോമീറ്ററിന് നിരക്ക് പതിനഞ്ചു രൂപയാണ്. പത്രണ്ടര കിലോമീറ്ററിന് നിരക്ക് പതിനേഴ് രൂപയും. പതിനഞ്ച് കിലോമീറ്ററിന് നിരക്ക് പത്തൊന്‍പതു രൂപയാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തിയാണ് നിരക്ക് നിശ്ചയിച്ചതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചന ഹർജിയിൽ മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നെന്ന് സമ്മതിച്ച് ഭാര്യ ; ജീവനാംശം റദ്ദാക്കി ഹൈക്കോടതി

0
ഗുവാഹത്തി: ഉഭയ സമ്മതത്തോടെയുള്ള വിവാഹമോചനക്കേസിൽ ഭാര്യക്ക് ജീവനാംശം വിധിച്ച വിചാരണ കോടതി...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...

വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്

0
തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും...

ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശന്‍

0
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിവാദം...