കൊച്ചി : വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ സംബന്ധിച്ച കെ.എസ്.ആർ.ടി.സി മാനേജ്മെൻ്റ് തീരുമാനം പ്രതിഷേധാർഹമാണ്. സെൽഫ് ഫിനാൻസിംഗ് കോളേജുകളിൽ പഠിക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ ഉത്തരവ് മൂലം കൺസെഷൻ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാകും. സർക്കാർ – എയ്ഡഡ് മേഖലയിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയും ഉത്തരവ് ബാധിക്കും. വിദ്യാർത്ഥി യാത്രാ കൺസഷൻ്റെ പ്രായപരിധി 25 ആയി നിശ്ചയിച്ച നടപടിയും അംഗീകരിക്കാനാവില്ല.
കെ.എസ്.ആർ.ടി.സി നഷ്ടഭാരം നികത്താൻ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിഷേധിക്കുകയല്ല വേണ്ടത് പകരം മാനേജ്മെന്‍റ് സ്റ്റാഫുകളുടെ ശമ്പളമാണ് വെട്ടിക്കുറക്കേണ്ടത്. വിദ്യാർത്ഥികളുടെ ന്യായമായ അവകാശങ്ങൾക്ക് മേൽ കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് നടത്തുന്ന ഇത്തരത്തിലുള്ള നീക്കം ഇടതുപക്ഷ സർക്കാരിൻ്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിനിടയാക്കും. ബസ് കൺസെഷന് വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിച്ച് മാനേജ്മെൻ്റ് വിദ്യാർത്ഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.