മംഗളൂരു : എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. സ്വകാര്യ ബസിലെ കണ്ടക്ടറായ ഗുലേഡ്ഗുഡ്ഡാ സ്വദേശി ഇരുപത്തിയൊന്നുകാരന്‍ മഞ്ജുനാഥാണ് അറസ്റ്റിലായത്. ബസില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് മഞ്ജുനാഥ് മൊബൈല്‍ നമ്പര്‍ കൈമാറുകയും തുടര്‍ന്ന് നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും പതിവായിരുന്നു.
ഒരു ദിവസം ബസില്‍ കയറിയ എട്ടാം ക്ലാസ്സുകാരിക്ക് മഞ്ജുനാഥ് മൊബൈല്‍ നമ്പര്‍ നല്‍കുകയും, പെണ്‍കുട്ടിയുടെ നമ്പര്‍ വാങ്ങിയ ഇയാള്‍ തുടര്‍ച്ചയായി വിളിക്കുകയും ചെയ്തു. ആദ്യം വീട്ടുകാരെ കുറിച്ച് അന്വേഷിക്കുന്ന മഞ്ജുനാഥ് തുടര്‍ന്ന് ഫോണിലൂടെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തും. ഇത് ശ്രദ്ധയില്‍പ്പെട്ട എട്ടാം ക്ലാസുകാരിയുടെ അമ്മ ആരാണ് എന്ന് ചോദിച്ചറിയുകയും മഞ്ജുനാഥിനെ നേരില്‍ കാണുകയും ചെയ്തു. തുടര്‍ന്ന് ബസ് സ്റ്റാന്‍ഡില്‍ വച്ച് കയ്യേറ്റം ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.