ആലപ്പുഴ : കൊവിഡ് പരിശോധന നടക്കുന്നതിനിടയില്‍ ബസ് ഓടിച്ചെന്ന നഗരസഭ അധ്യക്ഷയുടെ പരാതി. സംഭവത്തില്‍ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വഴിച്ചേരിയിലാണ് സംഭവം നടന്നത് . സ്വകാര്യബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് നഗരസഭയുടെ നേതൃത്വത്തില്‍ കൊവിഡ് പരിശോധന നടക്കുന്നതിനിടെയാണ് സ്വകാര്യബസ് അതിവേഗത്തില്‍ എത്തിയത്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന നഗരസഭാദ്ധ്യക്ഷ ഇത് ചോദ്യംചെയ്തപ്പോള്‍ ധിക്കാരത്തോടെയാണ് ഇയാള്‍ പെരുമാറിയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും അപകടകരമായി വാഹനമോടിച്ചതിന് കേസെടുക്കുകയും ചെയ്തു.