എറണാകുളം : സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വാവക്കാട് ബസ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. പറവൂര്‍ മുനമ്പം കുഞ്ഞിത്തൈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ഭാരതറാണി ബസിലെ ഡ്രൈവര്‍ രാജേഷ് (41) ആണ് മരിച്ചത്.
ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം വാടക വീട്ടിലാണ് രാജേഷ് താമസിച്ചിരുന്നത്. ഭാര്യ സമീപത്തെ കടയില്‍ ജോലിയ്ക്കും പോയിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഇരുവരുടെയും വരുമാന മാര്‍ഗ്ഗം ഇല്ലാതെയായി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് രാജേഷ് ജീവനൊടുക്കിയത്.
പതിനാലും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളാണ് രാജേഷിന് ഉള്ളത്. മക്കളെ വളര്‍ത്താന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിയതോടെയാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് രാജേഷിന്റെ ഭാര്യാ സഹോദരി പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി വീടിന്റെ വാടക പോലും നല്‍കാന്‍ രാജേഷിന് സാധിച്ചിരുന്നില്ല.