പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : ഉടമകളുടെ എല്ലാ ആസ്തികളും ഇ ഡി മരവിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഉടമ റേയി ഡാനിയേൽ ,ഭാര്യ പ്രഭ, മക്കളായ റീനു, റിയ, റീബ എന്നിവരുടെ പേരിൽ രാജ്യത്താകമാനമുള്ള  എല്ലാ ആസ്തികളും മരവിപ്പിച്ചു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിലാണ്   പോപ്പുലർ ഫിനാൻസ് ഉടമകളുടെ ആസ്തി മരപ്പിച്ചത്. ഇവരുടെ പേരിലുള്ള വസ്തുവകകളിലും  അക്കൗണ്ടുകളുടെയും മേൽ ഇനി ഒരു നടപടികളും നടക്കരുതെന്ന് ചൂണ്ടിക്കാണിച്ച്  എൻഫോഴ്സ് ഡയറക്ടറേറ്റ് പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് അക്കൗണ്ടുകൾ ഉള്ള ബാങ്കുകൾക്കും വിവിധ രജിസ്ട്രാർന്മാർക്കും കത്തും നൽകിയിട്ടുണ്ട്.

ഇവരെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം വ്യക്തമായ രേഖകളില്ലാതെ കോടിക്കണക്കിന് രൂപ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പോലീസ് ശേഖരിച്ച് എൻഫോഴ്സ്മെൻ്റിന് കൈമാറിയിട്ടുണ്ട്.

ഈ ആളുകളുടെ പണത്തിൻ്റെ ഉറവിടം കണ്ടെത്താനുള്ള ചുമതല എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ആയതിനാൽ കോടി കണക്കിന് രൂപ പോപ്പുലർ ഗ്രൂപ്പിൽ നിക്ഷേപിച്ചെങ്കിലും പരാതി നൽകാൻ കഴിയാത്ത ആളുകളുടെ വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നേരിട്ട് അന്വേഷിക്കും.

ഇവർ നിക്ഷേപിച്ച പണം എവിടെ നിന്ന് ലഭിച്ചു, നിക്ഷേപിച്ച പണത്തിൻ്റെ സോഴ്സ്, എന്താണ് പരാതി നൽകാൻ തയ്യാറാകാത്തത് എന്നീ കാര്യങ്ങളായിരിക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.  സോഴ്സ് നൽകാൻ ഇവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇവരുടെ പേരിലും കേസ് രജിസ്റ്റർ ചെയ്യാനാണ് എൻഫോഴ്സ്മെൻറിൻ്റെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...