സ്റ്റോപ്പ്‌ മറന്ന് ബസ് ഡ്രൈവർ ; പിന്നാലെ ഇമ്പൊസിഷൻ എഴുതിച്ച് യാത്രക്കാരൻ, കൈയ്യടിച്ച് ജനങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

കൊട്ടാരക്കര: ഗതാഗതമന്ത്രിയുടെ നാട്ടിലെ ബസ് സ്റ്റോപ്പിൽ കൈകാട്ടിയിട്ടും നിർത്താതെ പോയ സൂപ്പർ ഫാസ്റ്റ് ഡ്രൈവറെ ഇമ്പൊസിഷൻ എഴുതിച്ച്‌ യാത്രക്കാരൻ. എം.സി.റോഡിൽ വാളകം എം.എൽ.എ. ജങ്‌ഷനിൽ നിർത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കാൻ ഇമ്പൊസിഷൻ എഴുതിയത്. വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയിൽനിന്ന്‌ ഒരാഴ്ചമുമ്പ് ഡിപ്പോയിൽ എത്തിയ ആളാണെന്നും എം.എൽ.എ.ജങ്‌ഷനിൽ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം.

പക്ഷെ എല്ലാ കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുൻ വകുപ്പുമന്ത്രി കൂടിയായ ആർ.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എം.എൽ.എ.ജങ്‌ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം. ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാൻ എന്തു വേണമെന്നായി ഡ്രൈവർ. വാളകം എം.എൽ.എ.ജങ്‌ഷനിൽ സൂപ്പർ ഫാസ്റ്റിന്‌ സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷൻ എഴുതി വാട്സാപ്പിൽ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെതന്നെ ഇമ്പൊസിഷൻ വാട്സാപ്പിലെത്തി. ഡ്രൈവർ ഇനി വാളകം എം.എൽ.എ.ജങ്‌ഷനിലെ സ്റ്റോപ്പ് മറക്കില്ലെന്ന് കൊട്ടാരക്കര സ്വദേശിയായ യാത്രക്കാരൻ പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

പത്ത് മണിയായിട്ടും ഓഫീസ് ആളൊഴിഞ്ഞ നിലയിൽ; ഗതാഗതക്കുരുക്കിൻ്റെ ദുരിതം പങ്കുവെച്ച് സ്റ്റാര്‍ട്ടപ്പ് സ്ഥാപകൻ്റെ...

0
ബെംഗളൂരു: ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ജീവനക്കാരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്റ്റാര്‍ട്ടപ്പ്...

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച്...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....