തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം ; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു. സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പോലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം. റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്. വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു. വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും വരുകയായിരുന്ന ബസിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. മാസങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച് ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി കൊലപെടുത്തിയിരുന്നു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...