റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസിടിച്ചു ; യുവതിക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർ​ഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീന​ഗർ കോളനിയിലെ ബി​ഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. ബഞ്ജറ ഹിൽസിലെ കാർ ഷോറൂമിലെ ജീവനക്കാരിയായിരുന്നു ഹേമദുർ​ഗ. റിപ്പയർ ചെയ്ത മൊബൈൽഫോൺ വാങ്ങാനായാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ബി​ഗ് ബസാറിലെ മൊബൈൽഷോപ്പിലെത്തിയത്. ഇവിടെനിന്ന് ഫോൺ വാങ്ങി തിരികെ മടങ്ങാനായാണ് ഓൺലൈൻ ടാക്സി ബുക്ക് ചെയ്തത്. തുടർന്ന് ബൈക്കിന് പിറകിൽ കയറി യാത്രചെയ്യവേ തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബൈക്കിലും മറ്റൊരു സ്കൂട്ടറിലും ബസ് ഇടിച്ചു.

ഇതിനിടെ ബൈക്കിൽനിന്ന് റോഡിലേക്ക് വീണ ഹേമദുർ​ഗയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ റാപ്പിഡോ ഡ്രൈവർക്കും പരിക്കേറ്റു. സംഭവസമയത്ത് ഹേമദുർ​ഗ ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്നാണ് സൂചന. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്തു. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക്‌ കണ്ടെയ്നർ കയറ്റുമതി ; കൊച്ചിയേക്കാൾ സാമ്പത്തികലാഭം

0
തിരുവനന്തപുരം : കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞംവഴി കണ്ടെയ്നർ കയറ്റുമതി ആരംഭിച്ചു. കാനഡയിലെ...

പരിശോധനയിൽ പിടിച്ചെടുത്തത് 574 ലിറ്റർ മദ്യം ; അനധികൃതമായി കടത്തിയ പ്രതി അറസ്റ്റിൽ

0
ബീഹാർ: പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ഗന്ധക്...

പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റിയതിൽ അതൃപ്തിയുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ....

മഹാരാഷ്ട്ര പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനൊപ്പം ചേരാന്‍ സിജെപി ; അഭിജീത്ത് ദീപ്‌കെ പങ്കെടുത്തേക്കും

0
മുംബൈ: മഹാരാഷ്ട്രയില്‍ വിവിധ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷകളിലുണ്ടായ ചോദ്യ പേപ്പര്‍...