പന്തീരാങ്കാവിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: പന്തീരാങ്കാവിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, നഴ്സിങ് വിദ്യാർഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പോലീസ് നോയിഡയിലെ ഫ്ളാറ്റിൽനിന്ന് പിടികൂടിയത്. ഇതോടെ ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. ആവശ്യക്കാരിൽനിന്ന് പണം വാങ്ങിയശേഷം എംഡിഎംഎ എത്തിച്ചുനൽകുന്നതാണ് പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ലഹരി ഉപയോ​ഗിക്കാനുള്ള ഉപകരണങ്ങൾ, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ബെം​ഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസമെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും പോലീസ് പറഞ്ഞു.

മൂന്നുമാസം മുൻപാണ് കോഴിക്കോട് പന്തീരാങ്കാവിൽ ഒരുകിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായത്. ഈ കേസിലെ തുടരന്വേഷണത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായിരിക്കുന്നത്. നേരത്തേ അറസ്റ്റിലായവരുടെ മൊബൈൽഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയും അജ്മലും വലയിലായത്. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ പേർ ഇനിയും പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വ്യാപാരിയുടെ പക്കൽ നിന്നും 2.25 കോടി തട്ടിയെടുത്ത് മലയാളികൾ ; വിമാനത്താവളത്തിൽ നിന്ന് പണവുമായി...

0
മുംബൈ : ഗുജറാത്ത് സ്വദേശിയായ വ്യാപാരിയെ (67) വഞ്ചിച്ച് 1.95 കോടി...

ബ്രിക്സ് ഉച്ചകോടി രാഷ്ട്രീയനേട്ടമാക്കാൻ ബി.ജെ.പി. ; മോദിയെ ലോകനേതാവായി ഉയർത്തിക്കാട്ടും

0
ന്യൂഡൽഹി : ബ്രിക്‌സ് (BRICS) ഉച്ചകോടിക്കു പിന്നാലെ നയതന്ത്ര തലത്തിലെ നീക്കങ്ങൾ...

മണിപ്പൂരില്‍ വീണ്ടും ആക്രമണം ; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

0
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. തമെങ്ലോങ് ജില്ലയില്‍ ഉണ്ടായ...

ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...