ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

മസ്കറ്റ്: ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം. ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

മേഖലയിലെ സ്ഥിതി​ഗതികളും ഹോർമുസിലെ സംഘർഷവും ഉൾപ്പെടെ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങൾക്ക് ഒമാനാണ് മുൻകൈയെടുത്തിരുന്നത്. തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയിൽ ഏതെങ്കിലും കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോ​ഗസ്ഥൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി രാഷ്ട്രീയനേട്ടമാക്കാൻ ബി.ജെ.പി. ; മോദിയെ ലോകനേതാവായി ഉയർത്തിക്കാട്ടും

0
ന്യൂഡൽഹി : ബ്രിക്‌സ് (BRICS) ഉച്ചകോടിക്കു പിന്നാലെ നയതന്ത്ര തലത്തിലെ നീക്കങ്ങൾ...

മണിപ്പൂരില്‍ വീണ്ടും ആക്രമണം ; രണ്ട് സ്ത്രീകള്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

0
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും ആക്രണം നടന്നതായി റിപ്പോര്‍ട്ട്. തമെങ്ലോങ് ജില്ലയില്‍ ഉണ്ടായ...

ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...

മാസപ്പടിക്കേസിൽ അന്തിമഘട്ട ചോദ്യം ചെയ്യൽ ; സിഎംആർഎൽ ഉദ്യോ​ഗസ്ഥർ ഇഡിക്ക് മുന്നിൽ ഇന്ന് ഹാജരാകണം

0
കൊച്ചി: മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം. രണ്ടാം...