ചാർജ് വർധിപ്പിക്കണം, ഇല്ലെങ്കിൽ സമരം ; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗം ഇന്ന് ചേരും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍റെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തൃശൂരിൽ ചേരും. ബസ് ചാർജ് വർദ്ധനയാണ് പ്രധാന അജണ്ട. ഇക്കാര്യം യോഗത്തിൽ വലിയ തോതിൽ ചർച്ചയാകും. മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തിര നടപടി വേണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സമരം ഉൾപ്പെടെ കടുത്ത നടപടികളിലേക്ക് പോകുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്യും.

ബജറ്റിലെ പ്രതിഷേധം

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിൻ്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പറഞ്ഞു.

ഇത് സംബന്ധിച്ച് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവർക്ക് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഇല്ലാത്ത ബഡ്ജറ്റ് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തിൽ താഴെ മാത്രം ബസുകൾ ഉള്ള കെഎസ്ആർടിസിക്ക് വേണ്ടി 1000 കോടി രൂപ വകയിരുത്തിയ ബഡ്ജറ്റിൽ പന്ത്രണ്ടായിരധത്തിലധികം ബസുകൾ സർവീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതും ബഡ്ജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹമാണെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ കെ എസ് ആർ ടി സിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ നവീകരിക്കുമെന്ന് കേരള ബജറ്റിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. 2000 കോടി രൂപ പ്രതീക്ഷിച്ച കോർപറേഷന് മുൻവർഷത്തെ പോലെ ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെ എസ് ആർ ടി സിക്ക് കീഴിൽ പുതുതായി 50 പെട്രോൾ പമ്പുകൾ തുറക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കേരള ബജറ്റ് വലിയ പ്രതീക്ഷകളോടെയാണ് കെ എസ് ആർ ടി സി കാത്തിരുന്നത്. ചുരുങ്ങിയത് 2000 കോടിയുടെ ധനസഹായമെങ്കിലും ബജറ്റിൽ ലഭിക്കുമെന്നാണ് കെ എസ് ആർ ടി സി പ്രതീക്ഷിച്ചത്. കൊവിഡിന് മുൻപ് പെൻഷന് മാത്രമാണ് സംസ്ഥാന സർക്കാരിന്‍റെ സഹായം തേടിയതെങ്കിൽ ഇപ്പോൾ ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നൽകാൻ പണമില്ലാത്ത സ്ഥിതിയിലാണ് കെ എസ് ആർ ടി സി. ഇതിനെല്ലാം പരിഹാരമാണ് ബാലഗോപാൽ തുറക്കുന്ന ബജറ്റ് പെട്ടിയിൽ കെ എസ് ആർ ടി സി ഉറ്റുനോക്കിയത്. എന്നാൽ ആയിരം കോടിയുടെ പദ്ധതികളാണ് കെ എസ് ആർ ടി സി ക്ക് ലഭിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി...

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; ദില്ലിയിൽ സമരം തുടർന്ന് സിജെപി

0
ദില്ലി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി കാന്തപുരം വിഭാഗം

0
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിൽ വിമർശനവുമായി...