വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടാതെ ബസ് ചാര്‍ജ് വര്‍ദ്ധന അംഗീകരിക്കില്ല – സ്വകാര്യ ബസ് ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരും. മിനിമം പത്ത് രൂപയാക്കാനാണ് തീരുമാനം. ബസ് ചാര്‍ജ് വര്‍ദ്ധനയ‌്ക്ക് എല്‍.ഡി.എഫ് അംഗീകാരം നല്‍കിയിരുന്നു. 12 രൂപ മിനിമം വേണമെന്നുള്ള സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം മുന്നണി തള്ളി. ഇപ്പോഴത്തെ യാത്രാ നിരക്ക് വര്‍ദ്ധനവ് സ്വീകാര്യമല്ലെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ യാത്രാക്കൂലി കൂട്ടാത്ത നിരക്ക് വര്‍ദ്ധനവ് സ്വകാര്യ ബസുകള്‍ക്ക് യാതൊരു ഗുണവുമുണ്ടാക്കില്ല. രണ്ട് രൂപ മാത്രം മിനിമം ചാര്‍ജില്‍ വര്‍ദ്ധനയുമായി ഈ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്‌ ഉടമകള്‍ പറഞ്ഞു. തുടര്‍ നിലപാട് ഉടന്‍ യോഗം ചേര്‍ന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ബസ് ചാര്‍ജ് മിനിമം 12 രൂപയാക്കി ഉയര്‍ത്തണമെന്ന ബസുടമകളുടെ ആവശ്യം തളളിയാണ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഓട്ടോ, ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കാനാണ് തീരുമാനമുണ്ട്. വിദ്യാര്‍ത്ഥികളുടെ നിരക്ക് തീരുമാനിക്കാന്‍ കമ്മീഷനെ നിയോഗിക്കും. ചാര്‍ജ് വര്‍ദ്ധന കെ.എസ്.ആര്‍.ടി.സിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...