കൺസെഷൻ പ്രായം ഉയർത്തിയതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ബസുകളിലെ കൺസെഷൻ പ്രായം ഉയർത്തിയതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഉടമകൾ. പുതിയ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം തീരുമാനിക്കുമെന്നാണ് സംഘടനയുടെ തീരുമാനം. അതേസമയം ബസുകളിൽ സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നതിലും വിമർശനം ശക്തമാണ്. കഴിഞ്ഞ ദിവസമാണ് ബസുകളിൽ കൺസഷൻ നൽകുന്നതിനുള്ള പ്രായപരിധി 25 ൽ നിന്നും 27 ആയി ഉയർത്തി ഉത്തരവിറങ്ങിയത്.

എന്നാൽ ഇത് സർക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനമാണെന്ന് ബസ് ഉടമകൾ പറയുന്നത്. സംഘടനകളുമായി ചർച്ച ചെയ്യാതെയാണ് നടപടി സ്വീകരിച്ചതെന്നും ഇവർ കുറ്റപ്പെടുത്തി. വിദ്യാർത്ഥികളുടെ കൺസഷൻ പ്രായം 18 വയസാക്കി കുറയ്ക്കണമെന്നും ഇവരുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ മറ്റ് സംഘടനകളുമായി ചേർന്ന് സമരം ചർച്ച ചെയ്യാനാണ് സംഘടനയുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...