തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച് സ്വകാര്യ ബസ്സുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം. കിലോമീറ്ററിന് 2 രൂപ വീതം കൂട്ടണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല. റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും ഇളവ് അനുവദിക്കണം. ഡീസല്‍ സബ്സിഡി വേണം എന്നിവയാണ് ബസ്സുടമകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
50% ആളുകളുമായി ബസ് സര്‍വീസ് തുടങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. സാമൂഹിക അകലം പാലിച്ചായിരിക്കണം ബസ് സര്‍വീസ് തുടങ്ങേണ്ടത് എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. കെ.എസ്.ആര്‍.ടി.സി അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നത്.