നാദാപുരം – തലശേരി റൂട്ടിൽ യാത്ര ദുരിതം

For full experience, Download our mobile application:
Get it on Google Play

നാദാപുരം : നാദാപുരം – തലശേരി റൂട്ടിൽ സ്വകാര്യ ബസ്സുകൾ സർവീസ്‌ നടത്താത്തതിനെ തുടർന്ന്‌ ജനം വലയുന്നു. കോവിഡ് നിയന്ത്രണ വേളയിൽ ഒന്നിടവിട്ട ദിവസങ്ങളിലായിരുന്നു ബസ്സുകൾ സർവീസ് നടത്തിയിരുന്നത്. നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും ഈ റൂട്ടിൽ സ്വകാര്യ ബസ്സുകൾ പലതും ഓടി തുടങ്ങാത്തതാണ്‌ യാത്രാ ക്ലേശം രൂക്ഷമാക്കിയത്‌. 28 ബസ്സുകളാണ് തലശേരിയിൽ നിന്നും നാദാപുരത്തേക്ക് സർവീസ് നടത്തുന്നത്.

ദിവസേന 14 ബസ്സുകളേ സർവീസ് നടത്തുന്നുള്ളു. നാദാപുരം ബസ് സ്‌റ്റാൻഡിൽ നിന്നും തലശേരിയിലേക്ക് ബസ്‌ ലഭിക്കണമെങ്കിൽ 20 മിനിറ്റ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ലഭിക്കുന്ന ബസ്സിൽ യാത്രക്കാർ തിങ്ങി ഞെരുങ്ങി കയറിപ്പറ്റി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയാണ്. കോളജുകൾ തുറന്നതോടെ യാത്രാ ദുരിതവും ഏറി. മറ്റ് റൂട്ടുകളിൽ മുഴവൻ ബസ്സുകളും ഓടി തുടങ്ങിയിട്ടും തലശേരി റൂട്ടിൽ മാത്രം ബസ്സിറക്കാത്തതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...