ബസ് സർവീസ് ആരംഭിക്കണം ; ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളി താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അനുഭപ്പെടുന്ന രൂക്ഷമായ യാത്രാ ക്ലേശത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ , ചുങ്കപ്പാറ പ്രദേശങ്ങളിൽ നിന്നും മണിമല, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി പ്രദേശങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് പോകേണ്ട യാത്രക്കാരാണ് ബസ് സർവീസ് ഇല്ലാത്തതു മൂലം ദുരിതം അനുഭവിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും മറ്റും കൃത്യസമയത്ത് ഓഫീസുകളിൽ എത്തിപ്പെടാൻ ഏറെ കഷ്ടപെടേണ്ടി വരുന്നു.

നിരവധി കെ എസ് ആർടിസിയും സ്വകാര്യ ബസുകളും മത്സരിച്ച് സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ ഇപ്പോൾ ഒരു ബസു പോലും ഓടുന്നില്ല. കെ എസ് ആർടിസി മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്ന ബസുകൾ ചുങ്കപ്പാറയിൽ സർവീസ് അവസാനിപ്പിക്കുകയാണ്. രാവിലെയുള്ള ഈ ബസുകൾ മണിമലക്കും പൊന്തൻ പുഴക്കും നീട്ടുകയാണെങ്കിൽ യാത്രാ ക്ലേശത്തിന് പരിഹാരമാകും. പ്രദേശത്തെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...