പത്തനംതിട്ടയില്‍ ബസ് സര്‍വീസുകള്‍ നിലച്ചു : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്റില്‍ നിന്നുമുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. ഇന്നലെ മുതല്‍ പെയ്ത മഴയില്‍ ജില്ലയിലെ റാന്നി, കോന്നി, ആറന്മുള അടക്കമുള്ള സ്ഥലങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് പല റോഡുകളിലും വെള്ളം കയറുകയും ഗതാഗതം നിലക്കുകയും ചെയ്തിട്ടുണ്ട്.

ബസ്സ് സര്‍വീസ് അവസാനിച്ചത് അറിയാതെ ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും പത്തനംതിട്ട ബസ് സ്റ്റാന്‍റിലെത്തിയ ആളുകള്‍ പല സ്ഥലങ്ങളിലേക്കും പോകുവാന്‍ കഴിയാതെ വലഞ്ഞ അവസ്ഥയിലാണ്. പുലര്‍ച്ചെ സ്റ്റാന്റിലെത്തിയ ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള യാത്രക്കാരും ഇതര സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടെ പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍റിലും കെ.എസ്.ആര്‍.റ്റി.സി സ്റ്റാന്‍റിലും ബസ് ലഭിക്കാതെ കുടുങ്ങി. ഇന്ന് ജില്ലയില്‍ പലയിടത്തും പി.എസ്.സി പരീക്ഷ നടക്കുന്നതിനാല്‍ ഇതിനായി എത്തിയവരും സെന്ററുകളില്‍ എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...