ടയറുകൊണ്ട് ഇരിപ്പിടമൊരുക്കി , പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു ബസ് സ്റ്റോപ്പ് ; ലോക്ക്ഡൗൺ കാലത്തെ വേറിട്ട ആശയം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലോക്ഡൗണിലെ ഒഴിവുവേള നാടിന് വേണ്ടി ഉപയോഗിക്കാൻ കഴിഞ്ഞതിന്റെ  സന്തോഷത്തിലാണ് തൃപ്പൂണിത്തുറ പാവംകുളങ്ങരയിലെ ബിഎസ്ബി ക്ലബിലെ അം​ഗങ്ങളായ ഒരു കൂട്ടം യുവാക്കൾ. നാം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധികളിലൊന്നിനെ ഉപയോ​ഗപ്രദമായി രീതിയിൽ മാറ്റിയെടുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും നിത്യജീവിതത്തിൽ പ്ലാസ്റ്റിക്കും  അവയുടെ ഉത്പന്നങ്ങളും നമുക്കൊപ്പമുണ്ടാകും. നമ്മുടെയൊക്കെ വീടിന്റെ പരിസരത്തും പാതയോരങ്ങളിലും വലിച്ചെറിഞ്ഞ നിലയിൽ ധാരാളം പ്ലാസ്റ്റിക് കുപ്പികളുണ്ടാകും. പ്ലാസ്റ്റിക് വിമുക്ത കേരളമെന്ന സ്വപ്നത്തിന് മുന്നിൽ വലിയ വെല്ലുവിളിയാണ് ഈ കുപ്പികൾ. ഇവ ശേഖരിച്ചാൽ തന്നെ എന്തുചെയ്യും എന്നൊരു ചോദ്യം അവശേഷിക്കുന്നുണ്ട്.

എന്നാൽ‌ അതേ വെയ്സ്റ്റ് കുപ്പികൾ നാടിന് ഗുണകരമായി മാറ്റിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. കൊച്ചിയിലെ തൃപ്പൂണിത്തുറയിൽ പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് ഉപയോ​ഗശൂന്യമെന്ന് ഉറപ്പിച്ച് വലിച്ചറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിരിക്കുകയാണ് ഇവർ . വേറിട്ട ആശയം നടപ്പിലാക്കാൻ ചെലവഴിക്കേണ്ടി വന്നത് 14000 രൂപ മാത്രം. ഈ നിർമ്മാണത്തിനായി ശേഖരിച്ചത് അറുന്നൂറ്റിഅമ്പതിലധികം പ്ലാസ്റ്റിക് കുപ്പികൾ.

കിണർ സ്റ്റോപ്പെന്ന് പേരൊക്കെ ഉണ്ട്. എന്നാൽ മഴയത്തും വെയിലത്തും ഒന്ന് കയറി നിൽക്കാൻ ഒരു കാത്തിരിപ്പ് കേന്ദ്രമില്ല. ഈ പ്രശ്നം പരിഹരിക്കാൻ നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ തന്നെ മുന്നിട്ടിറങ്ങി. നാട്ടിൽ കിട്ടിയ പ്ലാസ്റ്റിക് കുപ്പികൾ ടം​ഗീസ് കൊണ്ട് കോർത്ത് അടുക്കി വെച്ചു നിലത്ത് ടൈല് വിരിച്ചു. മേൽക്കൂര മറക്കാൻ ഷീറ്റ് ഉപയോഗിച്ചു. ചിലവ് വെറും 14,000 രൂപ മാത്രം. ഗുണം രണ്ടാണ്.കാത്തിരിപ്പ് കേന്ദ്രം മാത്രമല്ല പരിസരത്തെ പ്ലാസ്കിക് കുപ്പികളും ഒറ്റയടിക്ക് അപ്രത്യക്ഷമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...