തിരുവനന്തപുരം: ടിക്കറ്റ് നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് പ്രഖ്യാപനം. ഇതിനുമുമ്പും ഇതുപോലെ നിരവധി പ്രഖ്യാപനങ്ങള്‍ വന്നിരുന്നു. സമര തീയതിക്ക് തൊട്ടുമുമ്പ് മന്ത്രിയുമായി ചര്‍ച്ചനടത്തി ഉറപ്പുകള്‍ ലഭിച്ചെന്നുപറഞ്ഞ് സമരം പിന്‍വലിക്കുന്ന നടപടിയാണ് ഇതുവരെ കണ്ടിട്ടുള്ളത്.
മിനിമം ബസ് ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കിലോമീറ്റര്‍ നിരക്ക് 90 പൈസയാക്കി വര്‍ധിപ്പിക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്ക് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെടുന്നു. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.