ചെങ്ങന്നൂർ നഗരസഭാ ഓഫീസ് കെട്ടിടം അപകട ഭീഷണിയിൽ ; കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി തകർന്നു വീണു.  രാവിലെ 8 മണിയോടെയാണ് ഓഫീസിലെ റവന്യൂ വിഭാഗം പ്രവർത്തിക്കുന്ന മുറിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീണത്. വലിയ സിമന്റ്  കട്ടകളായാണ് ഇവ നിലംപതിച്ചത്.  എട്ട് ജീവനക്കാർ ജോലി ചെയ്യുന്ന ഈ മുറിയിൽ നഗരസഭയുടെ  ലൈസൻസുകള്‍  പുതുക്കുന്നതിന് ധാരാളം ആളുകളാണ് ദിവസേന എത്തുന്നത്. ഓഫീസ് പ്രവര്‍ത്തന സമയം അല്ലായിരുന്നതിനാൽ  വലിയ അപകടം ഒഴിവായി. അപകടകരമായ ഈ മുറി അടച്ചിട്ടു. റവന്യൂ വിഭാഗത്തിന്റെ പ്രവർത്തനം താല്‍ക്കാലികമായി വൈസ് ചെയർപേഴ്സന്റെ  മുറിയിലേക്ക് മാറ്റി. എന്നാല്‍ ഈ മുറി വളരെ ചെറുതും സൌകര്യങ്ങള്‍ തീരെയില്ലാത്തതുമാണ്. നികുതി അടക്കാനെത്തുന്നവര്‍ക്കും ലൈസൻസ് പുതുക്കാന്‍ വരുന്നവര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു.

മുപ്പത്തി അഞ്ചു വർഷത്തിലേറെ പഴക്കമുള്ള കെട്ടിട സമുച്ചയത്തിന്റെ  രണ്ടാം നിലയിലാണ് നഗരസഭ ഓഫീസും കൗൺസിൽ ഹാളും കൗൺസിലർമാരുടെ മുറികളും പ്രവർത്തിക്കുന്നത്. ഈ നിലയിലെ മേൽക്കൂരയുടെ വിവിധ ഭാഗങ്ങളിൽ കോൺക്രീറ്റു പാളികൾ അടർന്ന നിലയിലാണ്. എന്നാൽ തെർമോക്കോൾ ഉപയോഗിച്ചുള്ള സീലിംഗ് സ്ഥാപിച്ചതിനാല്‍  മേൽക്കൂരയിലെ വിള്ളലുകൾ പുറമേ കാണാൻ കഴിയുന്നില്ല.  സംഭവത്തെ തുടർന്ന് ഓഫീസ് കെട്ടിടത്തിലെ മേൽക്കൂര മുഴുവൻ ഭാഗവും പരിശോധിക്കാൻ എഞ്ചിനീയറിംഗ് വിഭാഗം നടപടിയെടുത്തു. കെട്ടിടത്തിന്റെ  ബലക്ഷമതയും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...