കേരളാ പോലീസ് വെബ് പരമ്പര : പോലീസിനെതിരെ ജോളിക്കു വേണ്ടി ആളൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളം ഉറ്റു നോക്കിയ സുപ്രധാനമായ കേസുകളെല്ലാം ചുരുളഴിയുന്നത് എങ്ങനെയെന്നു വ്യക്തമാക്കുന്ന വെബ് സീരീസുമായി കേരളാ പോലീസ്. കൂടത്തായി കൊലപാതക കേസ് ആണ് ആദ്യം പരമ്പര ആകുന്നത്. ഇതിനെതിരെ ജോളി അഡ്വ: ബി.എ ആളൂർ മുഖാന്തരം ട്രയൽ കോടതിയെ സമീപിക്കും. ജോളിയുടെ സയനേഡ് കൊലപാതകങ്ങളുടെ ചുരുളഴിച്ചത് എങ്ങനെയെന്നതാണ് രണ്ട് എപ്പിസോഡിൽ സംപ്രേഷണം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി സൈമണും സംഘവും ആണ് അഭിനേതാക്കൾ.

എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6-നു ആണ് ഇത് സംപ്രേഷണം ചെയ്യുന്നത്. തിരക്കഥ,സംവിധാനം,ക്യാമറ,അഭിനയം എല്ലാം പോലീസ് തന്നെ. കേരളാ പോലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാറിന്റെ മേൽ നോട്ടത്തിലാണ് ഇത് തയ്യാറാകുന്നത്. രാജ്യത്ത് ആദ്യമായാണ് പോലീസ് യൂട്യൂബ് ചാനലും വെബ് സീരീസും ആരംഭിക്കുന്നത്. അഡ്വ: ആളൂർ ഈ വരുന്ന 7 ആം തീയതി ശനിയാഴ്ച ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന അന്ന് തന്നെ ഈ കേസും ഫയൽ ചെയ്യാനാണ് സാധ്യത. മാത്രമല്ല അഡ്വ: ആളൂർ ശനിയാഴ്ച ജയിലിൽ എത്തി ജോളിയെ കാണാനുള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ പ്രാവശ്യം ആളൂർ പോയതിനു ശേഷം ജോളി ആത്മഹത്യക്കു ശ്രമിച്ചു എന്നത് വൻ വിവാദങ്ങൾക്ക് കാരണമായി. ഇതിന് മുൻപും ജോളിയെയും എന്നെയും മോശമായ രീതിയിൽ കേരളാ പോലീസ് നോക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...