ചെങ്ങന്നൂരില്‍ വീടിന് തീപിടിച്ചു ; ഒരു മുറി പൂർണ്ണമായും കത്തിനശിച്ചു ; 80000 രൂപയുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: ചെറിയനാട് വൈ.എ.ടി ജംഗ്ഷന് സമീപം തോനക്കാട് കാവിന്റെ വടക്കേതിൽ ലതാ കുമാരിയുടെ വീടിനാണ് വൈകിട്ട്  05.15 മണിയോടെ തീപിടിച്ചത്. ഒരു മുറി പൂർണമായും കത്തി നശിച്ചു. ഓടും ടിൻ ഷീറ്റുമാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരുന്നത്.

മുറിയിൽ സൂക്ഷിച്ചിരുന്ന അലൂമിനിയം ഫേബ്രിക്കേഷൻ സാധനങ്ങളും ടിവി, ആംപ്ലിഫയർ, ഇലക്ട്രിക്കൽസ് , ഇലക്ട്രോണിക് ഉപകരണങ്ങളും  മറ്റുവീട്ടുപകരണങ്ങളും കത്തിനശിച്ചു. ഏകദേശം എൺപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു. ചെങ്ങന്നൂർ ഫയർഫോഴ് അസി. സ്റ്റേഷൻ മാസ്റ്റർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ എൽ ഉണ്ണികൃഷ്ണൻ , എ വി.മനോജ് കുമാർ , ഫയർമാൻമാരായ എ.സി. ഗോഡ് വിൻ, ശ്യാംലാൽ, അജേഷ്, ബിജുകുമാർ, ശരത്, ജോസ്, സനു, ഡ്രൈവർ ദീപക്, എന്നിവരും നാട്ടുകാരും ചേർന്ന് ഒരു മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്ന് കരുതുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...