തിരുവൻവണ്ടുർ നന്നാട് കോട്ടയത്ത് കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 17 മുതൽ 28 വരെ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : തിരുവൻവണ്ടുർ നന്നാട് കോട്ടയത്ത് കാവ് ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും 17 മുതൽ 28 വരെ തീയതികളിൽ നടക്കും. യജ്ഞാചാര്യൻ മാവേലിക്കര എസ് .ജയനും  യജ്ഞ പൗരാണികർ പള്ളിക്കൽ ചന്ദ്ര ബാബവും  പുതിയവിള ഗോപനും യജ്ഞ ഹോതാവ് കേശവൻ നമ്പൂതിരിയുമാണ്‌

17 മുതൽ 19 വരെ പറയ്ക്കെഴുന്നള്ളിപ്പ് , 19-ന് രാവിലെ 5.30ന് ഗണപതി ഹോമം, തുടർന്ന് അഖണ്ഡനാമജപ യജ്ഞം, 25-ന് രാത്രി 8 -ന് ദുർഗ്ഗാ ബാലഗോകുലം നന്നാട് സർഗ്ഗോത്സവം,  26-ന് ഉച്ചയ്ക്ക് 3-ന് അവഭൃഥസ്നാന ഘോഷയാത്ര, രാത്രി 7.30-ന് ഭദ്രകാളി തീയാട്ട് ( ശ്രീഭദ്രാ കലാരത്നം കണ്ണമംഗലം സുബ്രഹ്മണ്യസ്വാമി ആന്റ് പാർട്ടി ), 27-ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ദേവീ ഭാഗവത പാരായണം. 6.45 ന് കുങ്കുമാഭിഷേകം, രാത്രി 8 -ന് കുത്തിയോട്ട ചുവടും പാട്ടും ( അവതരണം ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്ര വിജയരാഘവ കുറുപ്പും സംഘവും ), മീനഭരണി ദിവസമായ 28-ന് രാവിലെ 6 ന് തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം, നവകം , പഞ്ചഗവ്യം എന്നീ വിശേഷാൽ പൂജകൾ നടക്കും. 8.30 ന് സോപാന സംഗീതം, 9 -ന് പൊങ്കാല സമർപ്പണം മേൽശാന്തി പരമേശ്വരര് ഗോവിന്ദൻ നമ്പൂതിരി പൊങ്കാല അടുപ്പിലേയ്ക്ക് അഗ്‌നി പകരും.ഉച്ചയ്ക്ക് 12-ന് ഹരിനാമ ഘോഷം ,1-ന് സമൂഹസദ്യ, വൈകിട്ട് 7-ന് തിരുവൻവണ്ടുര്‍  മഹാക്ഷേത്രത്തിൽ നിന്നും കോട്ടയത്തു കാവിലേയ്ക്ക് ഭഗവതിയുടെ എതിരേല്പ് ഘോഷയാത്രയും തിരുമുൻപിൽ വേലയും വിളക്കും. 10 – ന് അൻപൊലി സമർപ്പണം. 11ന് പുറക്കളത്തിൽ വലിയ ഗുരുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...