കൊടുമൺ : കൊടുമൺ ജംഗ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രം ശോചനീയാവസ്ഥയിലായതോടെ ബസ് യാത്രക്കാർ വലയുന്നു. എഴംകുളം – കൈപ്പട്ടൂർ റോഡിൽ കൊടുമൺ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വെയ്റ്റിംഗ് ഷെഡിനാണ് ഈ ദുർഗതി. ഏഴംകുളം -കൈപ്പട്ടൂർ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിപ്പടങ്ങൾ ഇടിച്ചു കളഞ്ഞെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ റോഡ് നവീകരണം പൂർത്തിയായിട്ടും ഇവിടെ പുതിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
കാത്തിരിപ്പ് കേന്ദ്രം ഉപയോഗയോഗ്യമാക്കി തീർത്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഉന്നതാധികാര സമിതി അംഗം ഡോ. ജോർജ് വർഗീസ് കൊപ്പാറ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിജു ജോഷ്വായുടെ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് ജോർജ് കുറ്റിയിൽ, അഡ്വ.അനിൽ പി.വർഗീസ്, ജസ്റ്റസ് നാടാവള്ളിൽ, ജേക്കബ് കുറ്റിയിൽ, ഷാജി പ്ലാംകീഴ്, എബി വർഗീസ്, ബാബുജി ജോർജ്, എന്നിവർ പ്രസംഗിച്ചു.