‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ ; ഇരിപ്പിടം നശിപ്പിച്ചതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പെണ്‍കുട്ടികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിന് (സിഇടി) സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബഞ്ചില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നുവെന്ന് ആരോപിച്ച്‌ ഇരിപ്പിടം വെട്ടിപ്പൊളിച്ച്‌ നശിപ്പിച്ചതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പെണ്‍കുട്ടികള്‍. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ രണ്ടു പേര്‍ ഒരുമിച്ചിരുന്നാണ് വിദ്യാര്‍ഥികള്‍ സദാചാര ഗുണ്ടകള്‍ക്ക് മറുപടി നല്‍കിയത്.

ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ഥികള്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലെത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച്‌ ഒരാള്‍ക്കു മാത്രം ഇരിക്കാവുന്ന രീതിയിലാക്കിയതു കണ്ടത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീല്‍ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മറ്റു വിദ്യാര്‍ഥികളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തെത്തി.

ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. ഇതിനിടെയാണ് ഇതിനു മറുപടിയുമായി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ഒരാള്‍ക്കു മാത്രം ഇരിക്കാന്‍ സാധിക്കുന്ന ബെഞ്ചില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...