Wednesday, May 8, 2024 3:08 pm

ശമ്പളം നൽകാൻ പണമില്ല ; ഒന്നേക്കാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങാൻ കെ എസ് ആർ ടി സി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒന്നേക്കാൽ കോടി മുടക്കി ബസ് കഴുകാൻ യന്ത്രം വാങ്ങുന്നതിനെതിരായി ഉയര്‍ന്ന ആരോപണങ്ങൾ തള്ളി കെഎസ്ആര്‍ടിസി മാനേജ്മെന്റ്. ശമ്പളത്തിനോ നിത്യ ചെലവുകൾക്കോ മാറ്റിവെച്ച തുകയല്ലെന്നാണ് വിശദീകരണം. വാഷിംഗ് യൂണിറ്റ് വാങ്ങുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ജീവനക്കാരിൽ നിന്ന് ഉയര്‍ന്നിരുന്നത്.

കഴിഞ്ഞ മാസത്തെ ശമ്പളം എന്നുകിട്ടുമെന്ന് വ്യവസ്ഥയില്ലാത്ത സ്ഥാനപത്തിൽ ബസ് കഴുകുന്ന യന്ത്രം വാങ്ങാൻ ഒന്നേകാൽ കോടി ചെലവിടുന്നതിനായിരുന്നു വിമര്‍ശനമത്രയും. എന്നാൽ മാനേജ്മെന്റിന് ഇക്കാര്യത്തിലുളളത് വ്യത്യസ്ത വാദമാണ്. നിലവിൽ 425 വാർഷർമാർ ബസ് ഒന്നിന് 25 രൂപ നിരക്കിലാണ് പുറം ഭാഗം കഴുകി വൃത്തി ആക്കുന്നത്. അതൊട്ട് കാര്യക്ഷമവുമല്ല. ഈ സാഹചര്യത്തിലാണ് യന്ത്രം വാങ്ങാൻ തീരുമാനിച്ചത്.

ശമ്പളത്തിനോ നിത്യചെലവിനോ മാറ്റി വെച്ച തുകയല്ല. വര്‍ക് ഷോപ്പ് നവീകരണത്തിന് വര്‍ഷം തോറും കിട്ടുന്ന മുപ്പത് കോടിയിൽ നിന്നാണ് ചെലവ്. അതാകട്ടെ മറ്റൊന്നിനും വകമാറ്റാനും ആകില്ല. അടുത്തിടെ നിരത്തിലിറങ്ങിയ സ്വിഫ്റ്റ് ബസ്സുകളടക്കം വൃത്തിഹീനമായി കിടക്കുന്നു എന്ന് വ്യാപക പരാതിയുണ്ട്. പുതിയ യന്ത്രമാണെങ്കിൽ മാസം തോറും 3000 ബസ്സുകൾ വരെ കഴുകി വൃത്തിയാക്കാം. ഒരു ബസ് കഴുകാൻ 200 ലിറ്റർ വരെ വെള്ളം മതി.

വിവിധ തലത്തിലുള്ള 4300 ഓളം ബസുകളാണ് വൃത്തിയാക്കാനുള്ളത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിലാവും യന്ത്രം സ്ഥാപിക്കുക. താൽപര്യം അറിയിച്ചെത്തിയ കന്പനികളോട് ഉടൻ ടെൻഡർ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വർഷക്കാലം യന്ത്രത്തിന്റെ പരിപാലച്ചെലവും കരാർ ലഭിക്കുന്ന കമ്പനി വഹിക്കണം. കഴുകാനുള്ള വെള്ളവും രാസ വസ്തുക്കളും കെഎസ്ആർടിസി നൽകും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവ്

0
തിരുവനന്തപുരം: കുടുംബശ്രീ യൂണിറ്റുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉള്‍പ്പെടുത്തി ഉത്തരവായി. സംസ്ഥാന-...

‘ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു’ ; അതൃപ്തി പരസ്യമാക്കി കെ സുധാകരന്‍

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിന്റെ ചുമതല ഏറ്റെടുക്കുന്ന ചടങ്ങില്‍ നിന്നും ആക്ടിങ് പ്രസിഡന്റായ...

സിദ്ധാർത്ഥന്റെ മരണം ; പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐ

0
കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികൾ ക്രിമിനൽ ഗൂഢാലോചന...

പെരിയ ഇരട്ടക്കൊലക്കേസ് ; പ്രതിയുടെ മകന്‍റെ വിവാഹച്ചടങ്ങില്‍ കോണ്‍ഗ്രസ് നേതാവ്

0
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹചടങ്ങിൽ കോൺഗ്രസ്‌ നേതാവ് പങ്കെടുത്തത്...