Sunday, May 5, 2024 5:38 pm

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിൽ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക. ഉമാ തോമസിനൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ജില്ലാ യുഡിഎഫ് കൺവീനർ ഡൊമിനിക് പ്രസന്റഷൻ, ഡിസീസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുണ്ടാകും.

മന്ത്രി പി രാജീവ്, എം സ്വരാജ്, സിപിഐഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ എന്നിവർക്കൊപ്പമാണ് ഇടതു സ്ഥാനാർഥി ജോ ജോസഫ് പത്രിക സമർപ്പണത്തിനെത്തുക. ഇതുവരെ ഒരാൾ മാത്രമാണ് തെരെഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക നൽകിയത്. വ്യാഴാഴ്ചയാണ് പത്രികകളുടെ സൂക്ഷമപരിശോധന. എ.എൻ രാധാകൃഷ്ണൻ കൂടി സ്ഥാനാർത്ഥിത്വത്തിലേക്ക് വന്നതോടെ തൃക്കാക്കരയിലെ മത്സര ചിത്രം ഏകദേശം പൂർണമായി. ആദ്യം ആം ആദ്മി കൂടി മത്സരരംഗത്ത് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷത്തിൽ പിൻവാങ്ങുകയായിരുന്നു. തൃക്കാക്കരയിൽ ട്വന്റി20 യുടെ പിന്തുണയോടെയാണ് ആം ആദ്മി കളത്തിലിറങ്ങാനിരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം മെയ് 7ന് ; ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തും

0
പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി കെ.പി.സി.സി നിർദ്ദേശപ്രകാരം ജില്ലാ കോൺഗ്രസ്...

പത്തനംതിട്ട ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി

0
പത്തനംതിട്ട: ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി....

താനൂരിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരുക്ക്

0
മലപ്പുറം : താനൂർ പുത്തൻതെരുവിൽ നിയന്ത്രണംവിട്ട കാർ തുണിക്കടയിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ...

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

0
തൃശ്ശൂർ : ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദൻകുട്ടി) അന്തരിച്ചു. തൃശ്ശൂർ അമല ആശുപത്രിയിലായിരുന്നു...