നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച പ്രൈവറ്റ് ബസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച പ്രൈവറ്റ് ബസ് കസ്റ്റഡിയില്‍. തൃശൂര്‍- കൊടുങ്ങല്ലൂര്‍, കുറ്റിപ്പുറം റൂട്ടിലോടുന്ന മായാവി എന്ന ബസാണ് പോലീസ് പിടികൂടിയത്. സ്റ്റിക്കറുകള്‍ ജീവനക്കാര്‍ തന്നെ ഇളക്കി മാറ്റിയാണ് സ്റ്റേഷനിലെത്തിച്ചത്. നിരോധിച്ച പോണ്‍ സൈറ്റിന്റെ സ്റ്റിക്കറൊട്ടിച്ച് ബസോടുന്നുവെന്ന പരാതിക്ക് പിന്നാലെയായിരുന്നു തൃശൂര്‍ ട്രാഫിക് പോലീസിന്റെ നടപടി.

കൊടുങ്ങല്ലൂര്‍ സ്വദേശിയായ ബസ് ഉടമയോട് സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്റ്റിക്കറുകള്‍ മനപൂര്‍വം ഒട്ടിച്ചതല്ലെന്നും പോണ്‍ സൈറ്റിന്റേതാണെന്ന് അറിയില്ലായിരുന്നുവെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് പെരുമ്പാവൂരിലെ വര്‍ക്ക്ഷോപ്പില്‍ കൊണ്ടുപോയിരുന്നു. അവിടുത്തെ ജീവനക്കാരാകാം സ്റ്റിക്കര്‍ ഒട്ടിച്ചതെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരിലെ വര്‍ക്ക്ഷോപ്പിലെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...